IndiaLatest

മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക് കുതിക്കുന്നു

“Manju”

മുംബൈ ;റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍ (6,76,725 കോടി രൂപ) ഡോളറാണ് അംബാനിയുടെ ആസ്തി.

രാജ്യത്തെ അതിസമ്പന്നരില്‍ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയില്‍ 2021ല്‍ മാത്രം 15 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത് . ലോക കോടീശ്വരപട്ടികയില്‍ നിലവില്‍ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, ബെര്‍നാര്‍ഡ് ആര്‍നോള്‍ട്, ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരാണ് പട്ടികയില്‍ അംബാനിക്ക് മുന്നിലുള്ള അതിസമ്പന്നര്‍. അതെ സമയം ജിയോ ഫോണ്‍ നെക്‌സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയന്‍സിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച കുതിച്ചത് .

Related Articles

Back to top button