Kozhikode

വൈറ്റ് ഗാര്‍ഡ് ഇറങ്ങി; വടകര റെയിവേ സ്റ്റേഷന്‍ പരിസരം ക്ലീന്‍

“Manju”

വി.എം.സുരേഷ്കുമാർ

വടകര: റെയില്‍വേ ശുചീകരണ യജ്ഞത്തില്‍ മുസ്ലിം യൂത്ത് ലീഗ് വടകര മണ്ഡലം വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ ടീം പങ്കാളികളായി.

ദിവസങ്ങളായി നടക്കുന്ന ശുചീകരണ പരിപാടിയിലാണ് ഇന്ന് വൈറ്റ് ഗാര്‍ഡ് രംഗത്തിറങ്ങിയത്.
റെയില്‍വേ സൂപ്രണ്ട് വത്സന്‍ കുനിയില്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ ആശംസ പ്രസംഗം നടത്തി.
മണിക്കൂറുകള്‍ നീണ്ട യജ്ഞത്തിനു വൈറ്റ് ഗാര്‍ഡ് വടകര മണ്ഡലം ടീം ക്യാപ്റ്റന്‍ ജൗഹര്‍ വെള്ളികുളങ്ങര, വൈസ് ക്യാപ്റ്റന്‍ യൂനുസ് ആവിക്കല്‍, മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ആസിഫ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
യുത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഷാനവാസ് ബക്കര്‍, ജില്ലാ യൂത്ത് ലീഗ് നേതാവ് എം.ഫൈസല്‍, യൂത്ത് ലീഗ് നേതാവ് റഫീഖ്, മുനീര്‍ സേവന, അനസ് കെ, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ അഷ്റഫ് പണിക്കോട്ടി ബിലാല്‍, മുഹമ്മദ് ഷാനില്‍ അല്‍ത്താഫ്, അര്‍ഷാദ്, സഫുവാന്‍, ഉമറുല്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button