KeralaKozhikodeLatest

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം വടകര വില്യാപ്പള്ളിയില്‍ 8 പേര്‍ക്കു കോവിഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വില്യാപ്പള്ളിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം എട്ടു പേര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മണിയൂര്‍ എഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഭര്‍ത്താവിനു രോഗം ബാധിച്ചതിനു പിന്നാലെ ഭാര്യയും മകനും ക്വാറന്റൈനില്‍ കഴിഞ്ഞതിനാല്‍ മറ്റാരുമായും സമ്പര്‍ക്കമില്ലാത്തത് ആശ്വാസമായി. രണ്ടുദിവസം മുമ്പ് 22 പേര്‍ക്കായി ലോകനാര്‍കാവില്‍ നടത്തിയ പരിശോധനയില്‍ ഇവരടക്കം എട്ടു പേര്‍ക്കു പോസിറ്റീവായുള്ള ഫലം ഇന്നാണ് ലഭിച്ചത്. രണ്ട് ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ക്കും മാവേലി സ്‌റ്റോര്‍ ജീവനക്കാരിക്കും ഒരു അധ്യാപികക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നു വന്നയാള്‍ക്കും ഹൈദരബാദില്‍ നിന്നു എത്തിയ ആള്‍ക്കും പോസിറ്റീവായതായി ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button