IndiaKeralaLatestThiruvananthapuram

തലസ്ഥാനത്ത് ഗുരുതര സാഹചര്യം; രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ജില്ലാ ഭരണകൂടങ്ങള്‍. തിരുവനന്തപുരത്ത് രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്നും മതപരവും മറ്റ് ചടങ്ങുകള്‍ക്കും 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും പൊതുഗതാഗതം അടക്കം നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഇളവുകള്‍ പുനഃക്രമീകരിക്കണം. നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകള്‍ അടച്ചിടണമെന്നാണ് കലക്ടര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 15 പേരില്‍ കൂടുതല്‍ പാടില്ല. ആള്‍ക്കൂട്ടങ്ങളും മത, രാഷ്ട്രീയ ചടങ്ങുകളും പാടില്ല. തലസ്ഥാനത്ത് ഗുരുതരമായ സാഹചര്യമാണെന്നും ജില്ലാ ഭരണകൂടം പറയുന്നു. തിരുവനന്തപുരത്ത് ഇന്നലെ 853 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് ആണ് സ്ഥിതി ഗുരുതരമായ മറ്റൊരു ജില്ല. ഇവിടെയും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്.

സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങളിലേക്ക് പോയില്ലെങ്കിലും കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് മിക്ക ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യവകുപ്പും സര്‍ക്കാരുമാണ്.

Related Articles

Back to top button