IndiaLatest

മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം.

“Manju”

ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും.
➤ മുരിങ്ങയില
ഏറെ പ്രോട്ടീനും, വിറ്റാമിനുകളും, മിനറലുകളും മുരിങ്ങക്കായില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലെ പോഷകഘടകങ്ങള്‍ ഡയസ്റ്റോളിക്, സിസ്റ്റോളിക് പ്രഷറുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഗുണം ലഭിക്കാന്‍ പയറിനോ, പരിപ്പിനോ ഒപ്പം പാചകം ചെയ്താല്‍ മതി.
➤ നെല്ലിക്ക
നെല്ലിക്ക പണ്ടുകാലം മുതലേ ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനായി ഉപയോഗിച്ച്‌ വരുന്നു. നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, രക്തക്കുഴലുകളെ വിപുലപ്പെടുത്തുകയും രക്തചംക്രമണം തടസമില്ലാതാക്കുകയും ചെയ്യുന്നത് വഴി ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സാധിക്കും.
➤ വെളുത്തുള്ളി
ഇതില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, ധമനികള്‍ക്കും, പേശികള്‍ക്കും അയവ് നല്കുകയും ചെയ്യുന്നു. ഡയസ്റ്റോളിക്, സിസ്റ്റോളിക് എന്നീ ബ്ലഡ് പ്രഷറുകള്‍ കുറയാന്‍ ഇത് സഹായിക്കും.
➤ കറുവപ്പട്ട
ബ്ലഡ് പ്രഷര്‍ തടയാന്‍ കറുവപ്പട്ടക്കും സാധിക്കും. കറുവപ്പട്ട ചേര്‍ത്തവെള്ളം കുടിച്ചവരില്‍ 13 മുതല്‍ 23 ശതമാനം വരെ ആന്റി ഓക്സിഡന്റുകളുടെ വര്‍ദ്ധനവ് കാണാന്‍ സാധിച്ചു. ഇത് ബ്ലഡ് പ്രഷര്‍ കുറക്കുന്നതിനും ഉപകരിക്കും.

Related Articles

Back to top button