KeralaLatestThrissur

‌പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. എറിയാട് കല്ലുങ്ങല്‍ ഷെമീറിനെയാണ് അറസ്റ്റു ചെയ്തത്. വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കടത്തുകയായിരുന്നു. പിന്നീട് കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചത് പെണ്‍കുട്ടി സമ്മതിക്കാതിരുന്നതോടെ എറണാകുളത്ത് ഉപേക്ഷിച്ച്‌ ഷെമീര്‍ കടന്നു കളയുകയായിരുന്നു.

സിഐ പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ താന്ന്യത്തു നിന്ന് കണ്ടെത്തി. സ്റ്റേഷന്‍ റൗഡിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഷെമീറിനെ എസ്‌ഐമാരായ ഇ.ആര്‍. ബൈജു, കാശ്യപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചന്തപ്പുരയില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.

Related Articles

Back to top button