Thrissur

വനിതാ ശിശു വികസന വകുപ്പ് ‘സുരക്ഷ’ വെബിനാർ സംഘടിപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് ‘സുരക്ഷ’ ബോധവത്കരണ വെബിനാർ നടത്തി. സമൂഹത്തിൽ ലിംഗപദവി അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന നവംബർ 25 ന് പ്രതിരോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നവംബർ 25 മുതൽ ഡിസംബർ 10 വരെ ജില്ലാതലത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വെബിനാർ. പത്തോ അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ നിശ്ചിത ഘടന പ്രകാരം രൂപീകരിച്ചിട്ടുള്ള ഇന്റെണൽ കംപ്ലൈന്റ് കമ്മിറ്റി ചെയർപേഴ്സൺ/മേധാവി, സെക്ഷൻ ക്ലാർക്ക് എന്നിവർക്കാണ് പോഷ് ആക്ടിനെ സംബന്ധിച്ച ക്ലാസ് നൽകിയത്.

ജനനീതി ലീഗൽ അഡ്വൈസർ അഡ്വ. പി സുനിൽകുമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ശ്രീവിദ്യ രാമചന്ദ്രൻ എന്നിവർ സ്ത്രീ സുരക്ഷയുടെ നിയമ വശങ്ങൾ, ഇന്റെണൽ കംപ്ലൈന്റ് കമ്മിറ്റി രൂപീകരണം, ഘടന, പ്രവർത്തനം എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്തുക, അതിക്രമങ്ങൾ തടയുക, മാനസികവും ശാരീരികവുമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ അവയ്ക്ക് ഉടനടി പരിഹാരം കാണുക എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നതാണ് പോഷ് ആക്റ്റ്. ജില്ലാ വനിത ശിശു വികസന ഓഫീസർ എസ്. സുലക്ഷണ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Back to top button