KeralaLatestThiruvananthapuram

പെരുമാതുറയിൽ സ്‌കൂട്ടർ മറിഞ്ഞു പ്ലംബിംഗ് കട ഉടമ മരിച്ചു

“Manju”

കഴക്കൂട്ടം : പെരുമാതുറ മാടൻ വിളയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പ്ലംബിംഗ് കട ഉടമ മരിച്ചു . കഠിനംകുളം സ്വദേശിയും അമ്മൻ കോവിലിന് സമീപം കട നടത്തുന്ന ഉള്ളൂർ നീരാഴി ലൈനിൽ എൻ എൽ ആർ എ 319 – ൽ ദേവശ്രീയിൽ ദേവദാസൻ (74) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ കഠിനംകുളത്തുനിന്നും തീരദേശ പാത വഴി ചിറയിൻകീഴിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണമടയുകയായിരുന്നു മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഭാര്യ- തങ്കം മക്കൾ അഖില അനുജ, തുഷാര

Related Articles

Back to top button