IndiaLatest

റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആര്‍.ബി.ഐ

“Manju”

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി റിസര്‍വ് ബാങ്ക്. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളാണ് റിസര്‍വ് ബാങ്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. 35 മുതല്‍ 40 വരെ ബേസിസ് പോയിന്റുകള്‍ ആര്‍.ബി.ഐ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തയാഴ്ചയോടെ വീണ്ടും നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും. നിലവില്‍ 4.40 ബേസിസ് പോയിന്റുകളിലാണ് റിപ്പോ നിരക്ക് ഉയര്‍ത്തിട്ടുള്ളത്. 5.15 ശതമാനമായിരുന്നു കൊവിഡിന് മുമ്പുള്ള നിരക്ക്. അതേസമയം, രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ദ്ധിക്കുന്നായി റിസര്‍വ് ബാങ്കിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. 500 രൂപയുടെ കള്ളനോട്ടുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

Related Articles

Back to top button