IndiaLatest

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നവംബറില്‍

“Manju”

ശ്രീജ.എസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നവംബറിൽ ആരംഭിക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗോവയിലെ മൂന്ന് വേദികളിലായിട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം (ഫറ്റോര്‍ഡ), അത്‌ലറ്റിക് സ്‌റ്റേഡിയം (ബാംബോലിം), തിലക് മൈതാന്‍ (വാസ്‌കോ) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ടീമുകള്‍ എത്തിയാല്‍ പരിശീലനത്തിന് മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയരാവേണ്ടി വരും. ഒക്ടോബര്‍ 1മുതല്‍ ക്ലബുകള്‍ക്ക് പ്രീസീസണ്‍ തുടങ്ങാം. ഒക്ടോബര്‍ 23വരെ ആണ് ടീം രജിസ്റ്റര്‍ ചെയ്യാനുള്ള സമയം.

Related Articles

Check Also
Close
Back to top button