KeralaLatestThiruvananthapuram

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുന്നു, സംസ്ഥാന സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ഒരുങ്ങുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള നിയമത്തിന്റെ പഴുത് മറികടക്കാന്‍ നിയമഭേദഗതി ആലോചനയിലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

സൈബര്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പ്രതികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് മനോജ് എബ്രഹാം പറഞ്ഞു.

Related Articles

Back to top button