KeralaLatest

ശ്രദ്ധയാണ് ഭക്തനു വേണ്ട പ്രധാന ഗുണം; സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി

“Manju”

 

പോത്തന്‍കോട് : ഒരു ഭക്തന് വേണ്ട പ്രധാനഗുണം ശ്രദ്ധയാണെന്നും, ചിന്ത വാക്ക് പ്രവർത്തി ഈ മൂന്നു കാര്യങ്ങൾ ഒരുമയോടെ സൂക്ഷിച്ച് ചെയ്യണമെന്നും ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി. എന്താണോ നമ്മുടെ മനസ്സ് ചിന്തിക്കുന്നത് അതുതന്നെയാണ് പറയേണ്ടത്, പ്രവർത്തിക്കേണ്ടത്. മനസ്സിൽ ഒന്നു ചിന്തിച്ച് മറ്റൊന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് തന്നോട് തന്നെയുള്ള വഞ്ചനയാണെന്നും, നമ്മുടെ വാക്കും പ്രവര്‍ത്തിയും ചിന്തയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അത് വൈരുദ്ധ്യത്തിലാകുമ്പോഴാണ് എല്ലാം തകിടം മറിയുന്നതെന്നും സ്വാമി പറഞ്ഞു. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി സ്നേഹപുരം യൂണിറ്റിൽ നടന്ന സൽസംഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.രാജകുമാർ സ്വാഗതവും ബ്രഹ്മചാരി വന്ദനൻ എസ്, ഡോക്ടർ ടി എസ് സോമനാഥൻ എന്നിവർ പ്രഭാഷണവും നടത്തി. ആർ എസ് നന്മ പ്രിയ ഗുരുവാണിയും ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മറ്റി സീനിയർ കൺവീനർ എസ്. രാജീവ് കൃതജ്ഞതയും രേഖപ്പടുത്തി.

Related Articles

Check Also
Close
  • ..
Back to top button