LatestThiruvananthapuram

മുഖ്യമന്ത്രി തുടര്‍ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്

“Manju”

തിരുവനന്തപുരം: തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകും. വിദേശകാര്യമന്ത്രാലയത്തോട് ഇതിന് അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോക്ളിനിക്കിലാണ് തുടര്‍ ചികിത്സ. വരുന്ന ശനിയാഴ്‌ച അദ്ദേഹം യാത്ര പുറപ്പെടും. ഏപ്രില്‍ 23 മുതല്‍ മേയ് മാസം വരെയാകും ചികിത്സ. ആരെല്ലാം മുഖ്യമന്ത്രിയെ അനുഗമിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മുന്‍പ് മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയാണ് അനുഗമിച്ചത്. മുഖ്യമന്ത്രിയ്‌ക്ക് പകരം ക്യാബിനറ്റ് യോഗത്തില്‍ ആര് അദ്ധ്യക്ഷം വഹിക്കുമെന്നുള‌ള വിവരം വരുംദിവസങ്ങളില്‍ അറിയാം. മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്‌ക്കായി പോകുന്നത്. 2018 ജനുവരി 11 മുതല്‍ 26 വരെയാണ് മയോക്ളിനിക്കില്‍ ആദ്യമായി ചികിത്സ തേടിയത്.

മുഖ്യമന്ത്രിയുടെ ഇതുവരെയുള‌ള ചികിത്സയ്‌ക്കായി 29,82,039 രൂപ സര്‍ക്കാര്‍ അനുവദിച്ച്‌ ആദ്യം ഉത്തരവായി. എന്നാല്‍ ഈ ഉത്തരവില്‍ മുഖ്യമന്ത്രി സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ് എന്ന് വസ്‌തുതാപരമായി തെറ്റുണ്ടായതിനാല്‍ പൊതുഭരണം(അക്കൗണ്ട്സ്) വകുപ്പ് ഉത്തരവ് റദ്ദാക്കി. വൈകാതെ പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതോടെ തുക അനുവദിക്കും.

Related Articles

Back to top button