KeralaLatest

ധർമ്മം ഗൃഹസ്ഥാശ്രമികൾ പാലിക്കേണ്ട കർമ്മം: സ്വാമി ആനന്ദ ജ്യോതി ജ്ഞാന തപസ്സി

“Manju”

പോത്തന്‍കോട് : അമിതമായ ദേഷ്യം സങ്കടം അധിക വിധേയത്വം തുടങ്ങിയവ അപകടകരമാണെന്നും, മനസ്സിന്റെ സൂക്ഷിപ്പ് വളരെ അത്യാവശ്യമാണെന്നും, ഗൃഹധർമ്മം ദാനധർമ്മം പിതൃ ധർമ്മം ആത്മധർമ്മം തുടങ്ങി നമ്മൾ അനുഷ്ഠിക്കേണ്ട ധർമ്മങ്ങള്‍ കൃത്യതയോടെ ആചരിക്കുമ്പോള്‍ ജീവിതം ധന്യമാകുമെന്നും ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി. എല്ലാ മഹാന്മാരുടെയും ജന്മദിനം ആഘോഷമായാണ് കൊണ്ടാടുന്നത്., നമ്മുടെ ഗുരുവിൻറെ ജന്മദിനം 21 ദിവസം വ്രതശുദ്ധിയോടെ അനുഷ്ഠിച്ച് അതിനുശേഷം എല്ലാവരേയം അറിയിച്ച് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്നു. നവപൂജിതം 97 ആഘോഷങ്ങളോടനുബന്ധിച്ച് പോത്തൻകോട് യൂണിറ്റ് സംഘടിപ്പിച്ച സൽസംഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു സ്വാമി.
വരുംതലമുറയിലെ കുട്ടികളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരണം, അവരുടെ കഴിവുകളെ അംഗീകരിക്കുകയും, നല്ല ഇഷ്ടങ്ങളെ പ്രേത്സാഹിപ്പിക്കുകയും ചെയ്യണം അപ്പോള്‍ അവര്‍ ഭാവിയുടെ വാഗ്ദാനങ്ങളായി മാറുമെന്ന് ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി സത്പ്രഭ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ദീപപ്രദക്ഷിണം, മുത്തുക്കുട, വ്രതചര്യകൾ എന്നിവയുടെ പ്രാധാന്യത്തെ പറ്റി ഇ.സജീവൻ സംസാരിച്ചു. ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാന കേന്ദ്രം കൺവീനർ പബ്ലിക് റിലേഷൻസ് എം.കെ. പ്രേംരാജ് സ്വാഗതവും ഇന്ദിരാദേവി ഗുരുവാണിയും കൃതജ്ഞതയും അറിയിച്ചു

Related Articles

Back to top button