IndiaLatest

മുകേഷ് അംബാനിയെ കബളിപ്പിച്ചയാള്‍ക്കെതിരെ ഇ ഡി അന്വേഷണം

“Manju”

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കബളിപ്പിച്ച്‌ കടന്നയാള്‍ക്കെതിരെ ഇ ഡി അന്വേഷണം പ്രഖ്യാപിച്ചു. കല്‍പേഷ് ദാഫ് ത്രി എന്നയാള്‍ക്കെതിരെയാണ് ഇ ഡി അന്വേഷണം പ്രഖ്യാപിച്ചത്. വിശേഷ് കൃഷി ആന്‍ഡ് ഗ്രാം ഉദ്യോഗ് യോജന പ്രകാരം അനുവദിച്ച 13 ലൈസന്‍സുകളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. ഈ 13 ലൈസന്‍സുകള്‍ ഹിന്ദുസ്ഥാന്‍ കോണ്ടിനന്റല്‍ ലിമിറ്റഡ് എന്ന കമ്ബനിയുടെ പേരിലായിരുന്നു.6.8 കോടി രൂപക്ക് ലൈസന്‍സുകള്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ് ട്രീസിന് നല്‍കാമെന്ന് ദാഫ് ത്രി അറിയിച്ചു. എന്നാല്‍, ഇതേ ലൈസന്‍സുകള്‍ മറ്റ് നിരവധി പേര്‍ക്ക് ഇതിന് മുമ്ബ് തന്നെ വിറ്റതായി പിന്നീട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

Related Articles

Back to top button