India

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രക്ക് പ്രത്യേക ബോയിങ് വിമാനം ഇന്ന് ഇന്ത്യയിലെത്തും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായി പ്രത്യേക ബോയിങ് വിമാനം ഇന്ന് ഡല്‍ഹിയിലെത്തും. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് വിമാനം എത്തുന്നത്. എയര്‍ഇന്ത്യ വണ്‍ എന്ന പേരിലായിരിക്കും പ്രധാന മന്ത്രിക്കുള്ള വിമാനം അറിയപ്പെടുക.

ബോയിംഗ് 777 എന്ന പുതിയ വിമാനത്തിനായി എയര്‍ ഇന്ത്യ 10 ഓളം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകതകളാണ്.

ഇതുവരെയും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ വിമാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. ഇനി വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്‌സ് എറ്റെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് എത്തുന്നത്. 8458 കോടി രൂപയ്ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്.
വ്യോമസേനയുടെ കീഴിലായാല്‍ പ്രധാന മന്ത്രിയുടെ കോള്‍ ചിഹ്നവും എയര്‍ ഇന്ത്യവണ്ണില്‍ നിന്ന് വ്യോമസേനയിലേക്ക് മാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button