IndiaInternationalLatest

ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന പാകിസ്താന് എതിരേ ഇന്ത്യ

“Manju”

സിന്ധുമോൾ. ആർ

കാർഗിൽ യുദ്ധം - വിക്കിപീഡിയ

ഡല്‍ഹി: അതിര്‍ത്തിയിലൂടെ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച്‌ ഇന്ത്യ. ജമ്മുകശ്മീര്‍ മേഖലകളിലെ എല്ലാ അസ്വസ്ഥതകളും കാലങ്ങളായി ഉണ്ടാക്കുന്നത് പാക് ഭരണകൂടമാണ്.

ഭീകരരെ സഹായിക്കുന്ന ഇവര്‍ ഇന്ത്യക്കെതിരെ അപ്രഖ്യാപിത യുദ്ധമാണ് നടത്തുന്നത്. പാക് സൈന്യമാണ് ഭീകര്‍ക്ക് ആയുധം എത്തിക്കുന്നത്. ഭീകരര്‍ക്ക് നല്‍കുന്ന സഹായം അടിക്കടി തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ആരോപിച്ചു.

നാഗര്‍കോട്ട മേഖലയില്‍ ഇന്നലെ വന്‍ ആയുധ ശേഖരങ്ങളും പാക് നിര്‍മ്മിത ഗ്രനേഡുകളും മരുന്നുകളുമായി നാലു ഭീകരര്‍ വധിക്കപ്പെട്ട സാഹചര്യം വിശദീകരിക്കവേയാണ് ശ്രീവാസ്തവ പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ചത്

Related Articles

Back to top button