IndiaLatest

കൊച്ചിയില്‍ പ്ലാസ്റ്റിക് കമ്പനി ഗോഡൌണില്‍ തീപ്പിടുത്തം

“Manju”

കൊച്ചി: കൊച്ചി പറവൂര്‍ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണില്‍ വന്‍ തീപ്പിടുത്തം. പ​റ​വൂ​ര്‍ ത​ത്ത​പ്പ​ള്ളി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്കൂ​ളി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ന പ്ലാ​സ്റ്റി​ക് കമ്പ​നി ഗോ​ഡൗ​ണി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​ഴ​യ പ്ലാ​സ്റ്റി​ക് എ​ത്തി​ച്ചു പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന ക​മ്പ​നി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ള്‍​ക്കി​ടെ തീ​പ്പൊ​രി പ​ട​ര്‍​ന്ന​താ​ണു തീ ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്ബനി പറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല.

Related Articles

Back to top button