IndiaLatest

പൊലീസിലേയ്ക്കുള്ള റിക്രൂട്ട് മെന്റിൽ ആയിരക്കണക്കിന് കശ്മീരിവനിതകൾ

“Manju”

ശ്രീനഗർ :  സ്‌പെഷ്യൽ പോലീസ് ഓഫീസർ തസ്തികകൾക്കായി അതിർത്തി ജില്ലയായ കത്വവയിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചത് .25,000 ത്തോളം ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കാനെത്തി . ഇതിൽ ഏറെയും കശ്മീരി യുവതികളായിരുന്നു. ജനിച്ചാൽ മരണം ഉറപ്പാണെങ്കിൽ അത് ജനിച്ച മണ്ണിനു വേണ്ടിയാകണം , കശ്മീരിലെ പൊലീസ് റിക്രൂട്ട്മെന്റിനെത്തിയ യുവതികളുടെ വാക്കുകൾക്ക് നല്ല ഉറപ്പ് .

100 ഒഴിവുകൾക്ക് വേണ്ടി ഇത്രത്തോളം പേർ എത്തിയത് തന്നെ രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് . ഒപ്പം ഞങ്ങളുടെ ജീവിതവും ഇതിലൂടെ സുരക്ഷിതമാകും , ഭീകരരിൽ നിന്ന് എന്തു സംഭവിക്കും എന്ന ഭയത്തോടെ ഇനിയും ജീവിക്കേണ്ട സാഹചര്യമുണ്ടാകില്ലല്ലോ – പരീക്ഷയിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളായ ദീക്ഷ പറഞ്ഞു. .

ഞാൻ രാജ്യത്തെ സേവിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നത് മാതാപിതാക്കളാണ് . ജനിച്ച മണ്ണിനു വേണ്ടി ജീവിക്കാനാണ് അവർ പഠിപ്പിച്ചത് – കത്വവാ സ്വദേശിനിയായ പ്രീതി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി പിൻ വലിച്ചതോടെ തങ്ങൾക്കും സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞു , ഒപ്പം ഭീകരതയെ പേടിക്കാതെ കഴിയാനും സാധിക്കുന്നു , ഇനിയും ഇതുപോലെ ഭീകരതയെ തുടച്ചു നീക്കാൻ രാജ്യത്തിനൊപ്പം നിന്ന് പോരാടണം അതാണ് വേണ്ടത് , റാലിയിൽ പങ്കെടുത്തവരിൽ ഏറെ പേരും പറഞ്ഞത് ഈ വാക്കുകളാണ്. ഇത്തരമൊരു അവസരം ലഭിച്ചതിന് ഭരണകൂടത്തിനും ജമ്മു കശ്മീർ പോലീസിനും അവർ നന്ദി പറഞ്ഞു.

Related Articles

Back to top button