Kerala

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബിന്ദു സുനില്‍

തിരുവനന്തപുരം 1049
മലപ്പുറം 973
കോഴിക്കോട് 941
എറണാകുളം 925
തൃശൂർ 778
ആലപ്പുഴ 633
കൊല്ലം 534
പാലക്കാട്‌ 496
കണ്ണൂർ 423
കോട്ടയം 392
പത്തനംതിട്ട 296
കാസർഗോഡ് 257
ഇടുക്കി 106
വയനാട് 81

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6850 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ : 648. മരണം 22. ഇന്ന് 4476 പേർ രോഗമുക്തി നേടി.

എസ് സേതുനാഥ്

ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
4476 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)
ചികിത്സയിലുള്ളവര്‍ 80,818; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,39,620
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകള്‍ പരിശോധിച്ചു
ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്‌റഫ് (49), അരക്കിനാര്‍ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരന്‍ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമന്‍തളി സ്വദേശി പി. സുധാകരന്‍ (65), അയിക്കര സ്വദേശി അജേഷ് കുമാര്‍ (40), അലവില്‍ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രന്‍ (68), എടയന്നൂര്‍ സ്വദേശി ഭാസ്‌കരന്‍ (75), കാസര്‍ഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂര്‍ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂര്‍ 325, കോട്ടയം 333, പത്തനംതിട്ട 178, കാസര്‍ഗോഡ് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസര്‍ഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,20,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,068 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3425 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കോവിഡ്; 420 പേർ രോഗമുക്തരായി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15844 ആണ്. അസുഖബാധിതരായ 8966 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 771 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, നെടുപുഴ പോലീസ് സ്‌റ്റേഷൻ ക്ലസ്റ്റർ 4, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 725. കൂടാതെ 13 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 218, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 301, സി.എഫ്.എൽ.ടി.സി കൊരട്ടി-83, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-354, സി.എഫ്.എൽ.ടി.സി നാട്ടിക-735, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-66, ജി.എച്ച് തൃശൂർ-26, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-52, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി, താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-76, മദർ ആശുപത്രി-7, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-1, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9.

3268 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 10234 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 239 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 8966 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ശനിയാഴ്ച 2630 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3357 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 166273 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 435 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 75 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 941 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 893; രോഗമുക്തി 278

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 417 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8900 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

നാദാപുരം – 1
ഉളളിയേരി – 3

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10

താമരശ്ശേരി – 2 ( അതിഥി തൊഴിലാളികള്‍)
ചെക്യാട് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉളളിയേരി – 1
നാദാപുരം – 1
വേളം – 1
തിരുവമ്പാടി – 1
ഉണ്ണിക്കുളം – 1

ഉറവിടം വ്യക്തമല്ലാത്തവർ – 34

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( കാളൂര്‍ റോഡ്, അരവിന്ദ് ഘോഷ് റോഡ്, കോട്ടൂളി, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍)
ഉളളിയേരി – 2
പപേരാമ്പ്ര – 2
മടവൂര്‍ – 2
കക്കോടി – 2
ചേളന്നൂര്‍ 2
താമരശ്ശേരി – 3
നന്മണ്ട – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
കൊടുവളളി – 1
കൂരാച്ചുണ്ട് – 1
കുറ്റ്യാടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
തിരുവമ്പാടി – 1
വളയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️
കോഴിക്കോട് കോര്‍പ്പറേഷന്‍ – 417

(ബേപ്പൂര്‍ – 51, കൊമ്മേരി, അരക്കിണര്‍, ചെറൂട്ടി നഗര്‍, ഈസ്റ്റ്ഹില്‍, ഗാന്ധി റോഡ്, വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെളളയില്‍,വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വളയനാട്, പുതിയപാലം, മാങ്കാവ്, വൈ.എം. ആര്‍.സി. റോാഡ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, മലാപ്പറമ്പ്. ഒതയമംഗലം, കപ്പക്കല്‍, പട്ടേല്‍ത്താഴം, കടുപ്പിനി, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, കണ്ണാടിക്കല്‍, പുതിയങ്ങാടി, മേത്തോട്ടുത്താഴം, പാളയം, ചെലവൂര്‍, ചേവായൂര്‍, പാവങ്ങാട്, കോട്ടപറമ്പ്, പയ്യാനക്കല്‍,ഡിവിഷന്‍ 43)

ഒളവണ്ണ – 51
ഉളളിയേരി – 37
മണിയൂര്‍ – 36
നന്മണ്ട – 35
കുന്ദമംഗലം – 31
വില്യാപ്പളളി – 21
പെരുവയല്‍ – 20
പേരാമ്പ്ര – 19
മുക്കം – 14
കക്കോടി – 14
കൊടിയത്തൂര്‍ – 13
ചോറോട് – 13
ചക്കിട്ടപ്പാറ – 10
കാരശ്ശേരി – 10
പെരുമണ്ണ – 9
നാദാപുരം – 9
താമരശ്ശേരി – 8
ചാത്തമംഗലം – 8
തലക്കുളത്തൂര്‍ – 8
തിരുവളളൂര്‍ – 7
കൂത്താളി – 6
നരിക്കുനി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കുന്ദമംഗലം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പുറമേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചരി – 1 (ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പപേരാമ്പ്ര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8900

➡️
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 267

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 276
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 107
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 134
• ഫറോക്ക് എഫ്.എല്‍.ടി. സി – 121
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 308
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 106
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 171
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 92
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 96
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 100
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 58
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 68
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 75
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 81
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 55
• എം.ഇ.എസ് കോളേജ്, കക്കോടി – 95
• ഇഖ്ര ഹോസ്പിറ്റല്‍ – 84
• ബി.എം.എച്ച് – 75
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 112
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 101
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 24
• എം.എം.സി ഹോസ്പിറ്റല്‍ – 144
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 59
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 7
• മലബാര്‍ ഹോസ്പിറ്റല്‍ – 12
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 6
• റേയ്‌സ് ഫറോക്ക് – 55
• ഫിംസ് ഹോസ്റ്റല്‍ – 74
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 82
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 128
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 67
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4803

➡️
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 56
(മലപ്പുറം – 15, കണ്ണൂര്‍ – 18, ആലപ്പുഴ – 04 , പാലക്കാട് – 02, തൃശൂര്‍ – 03,തിരുവനന്തപുരം – 05, എറണാകുളം- 07, വയനാട് – 01, കാസര്‍കോട്- 01)

 

Related Articles

Back to top button