KeralaLatest

പുനലൂര്‍-ചെങ്കോട്ട തീവണ്ടിപ്പാത വൈദ്യുതീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

“Manju”

പുനലൂര്‍-ചെങ്കോട്ട തീവണ്ടിപ്പാതയില്‍ വൈദ്യുതീകരണത്തിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. കഴിഞ്ഞമാസം 29-ന് റെയില്‍വേ ബോര്‍ഡ് അനുമതിനല്‍കിയ പദ്ധതിയാണിത്. രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ടെന്‍ഡര്‍ ക്ഷണിക്കുന്നത് ദക്ഷിണ റെയില്‍വേയുടെ ചരിത്രത്തില്‍ സാധാരണമല്ല. പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ത്തന്നെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഈമാസം 28-ന് ടെന്‍ഡറുകള്‍ തുറക്കും. രണ്ടുമാസത്തിനുള്ളില്‍ത്തന്നെ കരാര്‍ നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണ റെയില്‍വേയുടെ ചെങ്കോട്ട-തെങ്കാശി-തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ സെക്‌ഷന്‍ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായാണ് പുനലൂര്‍ മുതല്‍ ചെങ്കോട്ടവരെയും വൈദ്യുതീകരിക്കുന്നത്. 258.70 കോടി രൂപയാണ് ആകെത്തുക. ഇതില്‍ പുനലൂര്‍-ചെങ്കോട്ട സെക്‌ഷനായി 61.32 കോടി രൂപയാണ് ഫിനാന്‍സ് ഡയറക്ടറേറ്റ് അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button