KeralaLatestThiruvananthapuram

സൈലന്‍സറുകള്‍ വച്ച്‌ ശബ്ദം ഉണ്ടാക്കുന്നവര്‍ സൂക്ഷിക്കുക

“Manju”

സിന്ധുമോൾ. ആർ

കൊല്ലം: കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലും പറക്കുന്നവര്‍ ഇനി കുടുങ്ങും. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ പൊക്കാന്‍ കൊല്ലം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ സൗണ്ട് ലെവല്‍ മീറ്ററെത്തി.

ഈ സംവിധാനം ഉപയോഗിച്ച്‌ തുടക്കദിനമായ ഇന്നലെ മാത്രം സൈലന്‍സറില്‍ രൂപഭേദം വരുത്തി ശബ്ദവ്യത്യാസമുണ്ടാക്കിയ അര ഡസന്‍ വാഹനങ്ങളാണ് പൊലീസ് കൈയോടെ പൊക്കിയത്. ബുള്ളറ്റ് ബൈക്കുകളാണ് അധികവും പിടിയിലായത്. നൂറ് ഡെസിബെലിന് മുകളില്‍ ശബ്ദമുള്ള വാഹനങ്ങളാണ് പിടിക്കപ്പെട്ടത്.

പിടിയിലായവരില്‍ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കിയതായി ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് എസ്.ഐ പി. പ്രദീപ് വെളിപ്പെടുത്തി. വാഹനങ്ങള്‍ക്ക് അനുവദനീയമായ ശബ്ദപരിധി 80 ഡെസിബെലാണ്. അതിന് മുകളില്‍ ശബ്ദമുള്ള വാഹനങ്ങളാണ് പിടിക്കപ്പെടുന്നത്. വരുംദിവസങ്ങളിലും നഗരത്തില്‍ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button