InternationalLatest

ഗൂഗിള്‍ 34 ആപ്ലിക്കേഷനുകളെ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കി

“Manju”

ശ്രീജ.എസ്

പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിളിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്.

ഇപ്പോള്‍ ജോക്കര്‍ മാല്‍വെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മാല്‍വെയര്‍ കടന്നൂകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് 11 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് 34 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.

Related Articles

Back to top button