IndiaLatest

ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് നരീന്ദര്‍ ബത്ര

“Manju”

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്..എച്ച്) പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വെറ്ററന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ നരീന്ദര്‍ ബത്ര. ഇതിനൊപ്പം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (..സി) അംഗത്വവും അദ്ദേഹം ഒഴിഞ്ഞു.

നേരത്തെ മേയ് 25-ന് ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബത്രയെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗത്വത്തില്‍ നിന്ന് നീക്കിയിരുന്നു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിലാണ് ബത്ര ദേശീയ അസോസിയേഷനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും തലപ്പത്തു വന്നത്. എന്നാല്‍, ആജീവനാന്ത അംഗം എന്നത് നിയമവിരുദ്ധമായ പദവിയാണെന്നാണ് ഡല്‍ഹി ഹൈക്കോടതി വിധിച്ചത്.

ഇതിനൊപ്പം ദേശീയ ഹോക്കി ഫെഡറേഷന്‍ (ഹോക്കി ഇന്ത്യ) ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി, ഹോക്കി ഇന്ത്യയുടെ ദൈനംദിന നടത്തിപ്പിന് മൂന്നംഗ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഈ വിധിയോടെ ഐ... പ്രസിഡന്റ് എന്ന ബത്രയുടെ സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു.

Related Articles

Check Also
Close
Back to top button