India

അധികാരത്തിൻ്റെ പടവുകൾ താണ്ടി 20 വർഷം :നരേന്ദ്ര മോദി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഭരണ നേതൃപദവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനായതിന്റെ തുടര്‍ച്ചയായ 20ാം വര്‍ഷത്തിലേക്കാണ് മോദിയുടെ യാത്ര. 2001 ഒക്ടോബര്‍ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.

2002, 2007, 2012 വര്‍ഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടര്‍ന്നുവരവെയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ പ്രധാനമന്ത്രിയായത്. 2019ലെ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരം നിലനിര്‍ത്തി.

Related Articles

Back to top button