IndiaLatest

കോവിഡ്: രാജ്യത്ത് ആദ്യ 14 മാസത്തിനുള്ളില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ടത് 1.19 ലക്ഷം കുട്ടികള്‍ക്ക്

“Manju”

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ഏറ്റവും വലിയ ആഘാതം നേരിട്ടത് കുട്ടികള്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് ആദ്യ 14 മാസത്തിനുള്ളില്‍ രാജ്യത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ടത് 1.19 ലക്ഷം കുട്ടികള്‍ക്ക്. 21 രാജ്യങ്ങളിലായി 15 ലക്ഷം കുട്ടികള്‍ക്കാണ് കുട്ടികളെ നഷ്ടപ്പെട്ടത്. ദ ലാന്‍സെറ്റ് ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കോവിഡ് മൂലം 25,500 കുട്ടികള്‍ക്ക് അമ്മമാരെ നഷ്ടമായി. 90,751 കുട്ടികള്‍ക്ക് പിതാക്കന്മാരെ നഷ്ടമായി. 12 കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ രണ്ടുപേരെയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹെല്‍ത്തിനു (എന്‍.ഐ.എച്ച്‌) വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡ്രഗ് അബ്യുസ് (എന്‍ഐഡിഎ)യാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡിനെ തുടര്‍ന്ന് അനാഥരാക്കപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി തന്നെ ഇടപെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയും പഠന ചെലവും ബാങ്ക് നിക്ഷേപവും മാസംമതാറും നിശ്ചിത തുകയും നല്‍കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

Related Articles

Back to top button