Kerala

ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന് സമാപനം

“Manju”

 

തിരുവനന്തപുരം: ദേശീയ സന്നദ്ധ രക്തദാന വാരാചരണത്തിന്റെ സമാപന പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. രക്ത സന്നിവേശ മേഖലയിലെ അറിവും പ്രാഗല്‍ഭ്യവും വര്‍ധിപ്പിക്കുന്നതിനായുള്ള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ പോളിസി ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനും രക്തത്തിന്റെയും രക്തോല്‍പ്പന്നങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ രക്ത സന്നിവേശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്‌റ്റേറ്റ് നോഡല്‍ സെന്റര്‍ ആയി ഉയര്‍ത്തുന്ന പ്രഖ്യാപനവും മന്ത്രി നടത്തി. കൂടാതെ രക്ത സാമ്പിളുകളുടെ പരിശോധന, സ്‌ക്രീനിംഗ്, ഗ്രൂപ്പിങ് എന്നിവയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാധുനിക ഓട്ടോമേഷന്‍ സൗകര്യമുള്ള ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഏറ്റവും കൂടുതല്‍ തവണ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച സംഘടനകള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, മെഡിക്കല്‍ കോളേജ് മോഡല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഡി. മീന എന്നിവര്‍ പങ്കെടുത്തു. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സിനു കടകംപള്ളി കൃതജ്ഞത അറിയിച്ചു.

Related Articles

Back to top button