Kerala

റീ-ലൈഫ് സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് OBC വിഭാഗത്തിന് അപേക്ഷിക്കാം

“Manju”

ബിന്ദുലാൽ തൃശ്ശൂർ:

 

താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ട്ബുക്ക് ബൈൻഡിംഗ്, കരകൗശല നിർമ്മാണം, ടെയ്‌ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന നാമമാത്ര/ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം. നിലവിൽ ബാങ്കുകൾ/ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങൾ നടത്തുന്നവർക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.

1,20,000 രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ വനിതകൾക്ക് മുൻഗണന നൽകും. അഞ്ച് ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ബാക്ക് എൻഡ് സബ്‌സിഡിയായി വായ്പാതുകയുടെ 50 ശതമാനം(പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തിക വർഷം പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കുന്നതിന് ഒരുകോടി രൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പദ്ധതി വിശദാംശങ്ങൾക്കും അപേക്ഷാഫോറത്തിനും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.

📡 എന്താണ് റീ-ലൈഫ് സ്വയം തൊഴിൽ വായ്പാ പദ്ധതി
🔔 താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വഴിയുള്ള പദ്ധതിയാണിത്.

📡 പദ്ധതി പ്രകാരം തുടങ്ങാവുന്ന സംരംഭങ്ങൾ
🔔 പച്ചക്കറി കൃഷി
🔔 മത്സ്യകൃഷി
🔔 കച്ചവടം
🔔 ഭക്ഷ്യസംസ്‌ക്കരണം
🔔 കാറ്ററിംഗ്
🔔 പെട്ടിക്കട
🔔 തട്ടുകട
🔔 പപ്പട നിർമ്മാണം
🔔 മെഴുകുതിരി നിർമ്മാണം
🔔 നോട്ട്ബുക്ക് ബൈൻഡിംഗ്
🔔 കരകൗശല നിർമ്മാണം
🔔 ടെയ്‌ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന നാമമാത്ര/ചെറുകിട സംരംഭങ്ങൾ ആരംഭിക്കാം.

📡 നിലയിൽ സംരംഭങ്ങൾ ഉള്ളവർക്കും അപേക്ഷിക്കാം
🔔 നിലവിൽ ബാങ്കുകൾ/ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങൾ നടത്തുന്നവർക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം.

📡 മാനദണ്ഡങ്ങൾ
🔔 1,20,000 രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
🔔 കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ വനിതകൾക്ക് മുൻഗണന നൽകും.
🔔 അഞ്ച് ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്.

📡 സബ്സിഡി
🔔 സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ബാക്ക് എൻഡ് സബ്‌സിഡിയായി വായ്പാതുകയുടെ 50 ശതമാനം(പരമാവധി 25,000 രൂപ) അനുവദിക്കും.
🔔 ഈ സാമ്പത്തിക വർഷം പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കുന്നതിന് ഒരുകോടി രൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.

📡 വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും
🔔 കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.

📡 ജില്ലാ ഓഫീസുകൾ
🔔 തിരുവനന്തപുരം :0471-2554522
🔔 കൊല്ലം : 0474-2766276
🔔 പത്തനംതിട്ട : 0468-2262111
🔔 ആലപ്പുഴ : 0477-2254121
🔔 കോട്ടയം :0481-2303925
🔔 ഇടുക്കി :0486-2235264
🔔 എറണാകുളം :04842394005
🔔 തൃശൂര്‍ :0487-2424212
🔔 പാലക്കാട് :04912545167
🔔 മലപ്പുറം :04832734114
🔔 കോഴിക്കോട് :04952701800
🔔 വയനാട് :04936246309
🔔 കണ്ണൂര്‍ : 04972706196
🔔 കാസര്‍ഗോഡ്‌ : 04994-227060

📡 ഉപജില്ലാ ഓഫീസുകൾ
🔔 ഹരിപ്പാട് :0479-2412110
🔔 നെയ്യാറ്റിന്‍കര : 0471-2224433
🔔 കരുനാഗപ്പള്ളി :6282013846
🔔 വര്‍ക്കല :0470 2605522
🔔 ചേര്‍ത്തല :0478-2814121
🔔 നെടുംകണ്ടം :04868-296364
🔔 മൂവാറ്റുപുഴ :0485-2964005
🔔 ചേലക്കര :04884-252523
🔔 പട്ടാമ്പി :04662-210244
🔔 വടക്കഞ്ചേരി :04922-296200
🔔 തിരൂര്‍ :04942-432275
🔔 വണ്ടൂര്‍ :04931-248300
🔔 പേരാമ്പ്ര :04962-965800
🔔 നാദാപുരം :04962-969499
🔔 കാഞ്ഞങ്ങാട് :0467-2950555
🔔 പത്തനാപുരം :0475-2963255

 

 

Related Articles

Back to top button