KeralaLatest

ഭീഷണിമുഴക്കി കൊറോണ; ഭീതിയാൽ വലഞ്ഞ് ജനം! ജില്ലയിൽ രോഗബാധിതർ 500 ൽ കൂടുതൽ !!

“Manju”

ഷൈലേഷ്കുമാർ കൻമനം

കൊച്ചി: ആശങ്കയുടെ പോർവിളിയുമായി ജില്ലയിൽ അഴിഞ്ഞാടുകയാണ് കൊവിഡ് 19 മഹാമാരി! എറണാകുളം ജില്ലയിൽ ഇന്നലെ 57 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 51 പേരും സമ്പർക്കം മൂലമാണ് രോഗബാധിതരായത്. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 528 ആയി ഉയർന്നു. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ 183 പേരും, അങ്കമാലി അഡിലിക്സിൽ 246 പേരും, സിയാൽ എഫ് എൽ റ്റി സിയിൽ 90 പേരും, ഐ എൻ എച്ച് എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 7 പേരും ചികിത്സയിലുണ്ട്.

ആലുവയിലും, ചെല്ലാനത്തുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ആലുവ ക്ലസ്റ്ററിൽ 15 പേർക്കും, ചെല്ലാനത്ത് 25 പേർക്കും രോഗം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡി.കോളേജിൽ കഴിയുന്ന മൂന്ന് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. അതേ സമയം കൊ വിഡ് രോഗികൾക്ക് അടിയന്തിര സഹായങ്ങളെത്തിക്കാൻ ജില്ല ഭരണകൂടത്തൊടൊപ്പം പൊതുജനങ്ങളും മുന്നോട്ടു വരണമെന്ന് കലക്ടർ എസ്. സുഹാസ് അഭ്യർത്ഥിച്ചു.

Related Articles

Check Also
Close
Back to top button