InternationalKeralaLatestThiruvananthapuram

പ്രവാസികളുടെ മക്കള്‍ക്ക്​ മെഡിക്കല്‍ പ്രവേശനം;​ വഴികാണിക്കാന്‍ വെബിനാര്‍ ഇന്ന്​

“Manju”

സിന്ധുമോൾ. ആർ

ദുബൈ: എം.ബി.ബി.എസ്​, ബി.ഡി.എസ്​ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രവാസി രക്ഷിതാക്കള്‍ക്കുമായി​ ഗള്‍ഫ്​ മാധ്യമത്തി​ന്റെ ആതിഥേയത്വത്തില്‍ ലിങ്ക്​ ഇന്ത്യ സംഘടിപ്പിക്കുന്ന വെബിനാര്‍ ശനിയാഴ്​ച നടക്കും.യു.എ.ഇയിലും ഒമാനിലും വൈകീട്ട്​ 4.30നും സൗദി, ഖത്തര്‍, ബഹ്​റൈന്‍, കുവൈത്ത്​ എന്നിവിടങ്ങളില്‍ 3.30നും ഇന്ത്യയില്‍ ആറുമണിക്കും വെബിനാര്‍ വീക്ഷിക്കാം. madhyamam.com/eduwebinar ലിങ്ക്​ വഴി സൗജന്യമായി രജിസ്​റ്റര്‍ ചെയ്​ത്​ വെബിനാറില്‍ പങ്കാളിയാവാം. നീറ്റ്​ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കും ഭാവിയില്‍ മെഡിക്കല്‍ മേഖല തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ്​ വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്​.

പ്രധാനമായും പ്രവാസി രക്ഷിതാക്കള്‍ക്കാണ്​ വെബിനാര്‍ ഏറെ ഗുണം ചെയ്യുക. എന്‍.ആര്‍.ഐ ക്വോട്ടയുടെ സാധ്യതകളെ കുറിച്ചും സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചും വെബിനാറില്‍ വിശദമാക്കും. പ്രവാസി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്കകള്‍ പങ്കുവെക്കാനും സംശയദൂരീകരണത്തിനും അവസരമുണ്ടാകും. സീറ്റ്​ തട്ടിപ്പി​ന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങളും പങ്കുവെക്കും. നീറ്റ്​ പരീക്ഷ ഫലം വന്ന ശേഷം വിദ്യാര്‍ഥികളുടെ മുന്നിലെ സാധ്യതകള്‍, ലഭിച്ച സ്കോറും ബഡ്​ജറ്റും അനുസരിച്ച്‌​ എവിടെയൊക്കെ പ്രവേശനം ലഭിക്കും, മാര്‍ക്കും റാങ്കും തമ്മിലുള്ള വ്യത്യാസം, ഓള്‍ ഇന്ത്യ േക്വാട്ട പ്രവേശനം, വിവിധ സംസ്​ഥാനങ്ങളിലെ മെഡിക്കല്‍ പ്രവേശന സാധ്യതകള്‍, യോഗ്യത മാനദണ്ഡങ്ങളും സംവരണവും തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ച ​ചെയ്യും.

എന്‍.ആര്‍.ഐകള്‍ക്കായി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്​. മെറിറ്റില്‍ ഇടം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്​ എന്‍.ആര്‍.ഐ ക്വോട്ടകള്‍ വഴി പ്രവേശനം നേടാന്‍ കഴിയും. എന്നാല്‍, പല രക്ഷിതാക്കള്‍ക്കും ഇതി​ന്റെ വഴികള്‍ അറിയാത്തതാണ്​ തടസ്സമാകുന്നത്​. ഇത്​ മക്കളുടെ ഭാവിയെതന്നെ ബാധിക്കുന്നു. ഇത്തരം നഷ്​ടങ്ങളില്‍നിന്ന്​ ഭാവിതലമുറയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ വെബിനാര്‍. വിദഗ്​ധ പരിശീലകനായ കരിയര്‍ ലിങ്ക്​സ്​ അക്കാദമി സി.ഇ.ഒ അജയ്​ പത്മനാഭനാണ്​​ വെബിനാറിന്​ നേതൃത്വം നല്‍കുന്നത്​. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും +971 588135882 എന്ന വാട്​സ്​ആപ്​ നമ്പറിലും രജിസ്​ട്രേഷന്​ സൗകര്യമുണ്ട്​.

Related Articles

Back to top button