IndiaKeralaLatestThiruvananthapuram

താമസവിസക്കാർക്ക് ദുബായി നൽകിയ സൗജന്യ കാലാവധി ഇന്ന്​ അവസാനിക്കും​

“Manju”

സിന്ധുമോൾ. ആർ

താമസവിസക്കാര്‍ക്ക് യു.എ.ഇ​ നീട്ടി നല്‍കിയ സൗജന്യ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച്‌​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക്​ നല്‍കിയ അധിക കാലാവധിയാണ്​ അവസാനിക്കുന്നത്​.സമയപരിധി അവസാനിക്കുന്നതിന്​ മുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യണം. കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്​. വിമാന മാര്‍ഗങ്ങള്‍ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന്​ ആശങ്കപ്പെട്ടവര്‍ക്ക്​ ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. ഡിസംബര്‍ 31 വരെയാണ്​ ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്​.

Related Articles

Back to top button