IndiaLatest

രാജ്യത്തെ 23 കോടി പേര്‍ക്ക് ഇ.പി.എഫ് പലിശ ലഭിച്ചത് 8.50 ശതമാനം

“Manju”

ന്യൂഡല്‍ഹി: കാത്തിരുന്ന പണം പറഞ്ഞിരുന്നത് പോലെ തന്നെ അക്കൗണ്ടിലെത്തി. രാജ്യത്തെ 23.34 കോടി ഇപിഎഫ് അക്കൗണ്ടുകളിലേക്ക് പലിശയെത്തി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഉമാംഗ് ആപ്പ്, എസ്‌എംഎസ്. മിസ്ഡ് കോള്‍, വെബ്സൈറ്റ്, എന്നിവയിലൂടെയാണ് ബാലന്‍സ് അറിയാനാകുന്നത്. എസ്‌എംഎസ് വഴി ഇപിഎഫ് ബാലന്‍സ് അറിയാന്‍ EPFOHO UAN LAN എന്ന ക്രമത്തില്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് മെസേജ് അയക്കണം. UAN ന്റെ സ്ഥാനത്ത് നിങ്ങളുടെ യുഎഎന്‍ നമ്ബറും LAN എന്ന സ്ഥാനത്ത് ഏത് ഭാഷയിലാണോ സന്ദേശം വേണ്ടത്, അതുമാണ് അറിയിക്കേണ്ടത്. ENG എന്ന് നല്‍കിയാല്‍ ഇംഗ്ലീഷില്‍ സന്ദേശം ലഭിക്കും.
മിസ്ഡ് കോളിലൂടെ ബാലന്‍സ് അറിയാന്‍ 01122901406 എന്ന നമ്ബറിലേക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് മിസ്ഡ് കോള്‍ അടിച്ചാല്‍ മതിയാകും. യുഎഎന്‍ നമ്ബറും പാസ്വേര്‍ഡും ഉപയോഗിച്ച്‌ ഇപിഎഫ് പാസ്‌ബുക് പോര്‍ട്ടലില്‍ നിന്നും പിഎഫ് ബാലന്‍സ് അറിയാനാവും.
ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇനിമുതല്‍ പണം ലഭിക്കൂ. പ്രൊവിഡന്‍സ് ഫണ്ട് അക്കൗണ്ടുമായി ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം ആക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ആധാര്‍ ബന്ധിപ്പിക്കാത്ത യുഎഎന്‍ അക്കൗണ്ടുകളില്‍ ഇനിമുതല്‍ തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലാളിയുടെയോ തൊഴില്‍ ദാതാവിന്റെയോ ഇപിഎഫ് പങ്ക് നിക്ഷേപിക്കാനാവില്ല. 2020 ലെ കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി ചട്ടത്തിലെ 142 ആം വകുപ്പില്‍ ഈയിടെയാണ് ഇപിഎഫ് ഓര്‍ഗനൈസേഷന്‍ മാറ്റം വരുത്തിയത്.
2021 മെയ് മൂന്നിന് വരുത്തിയ ഈ മാറ്റം പ്രകാരം ഇപിഎഫിലെ പങ്ക് ലഭിക്കില്ലെന്നു മാത്രമല്ല, പല ഇപിഎഫ് സേവനങ്ങളും ലഭ്യമാകില്ല. ഇതുമാത്രമല്ല ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലേക്കുള്ള നിക്ഷേപവും തടസ്സപ്പെടുകയും ചെയ്യും.

Related Articles

Back to top button