InternationalLatest

യുഎഇയില്‍ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍

“Manju”

അബുദാബി : യുഎഇയില്‍ 5 മു‍തല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സീന്‍ ഒക്ടോബറില്‍ നല്‍കിയേക്കുമെന്ന് അധികൃതര്‍ .ഇതുസംബന്ധിച്ച അന്തിമ പഠനം അനുകൂലമായാല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ .

6 മാസം മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ നല്‍കുന്നത് സംബന്ധിച്ച മൂന്നാംഘട്ട പഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ഒക്ടോബറില്‍ ലഭ്യമാകും. ഇവര്‍ക്ക് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായാല്‍ നവംബര്‍ മുതല്‍ വാക്സീന്‍ നല്‍കുന്നതിനുള്ള അംഗീകാരത്തിന് അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ കമ്പനി അറിയിച്ചു.പരീക്ഷണവുമായി ബന്ധപ്പെട്ട പഠന വിവരങ്ങള്‍ പരിശോധിച്ച്‌ യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുക

Related Articles

Back to top button