Sports

ഐപിഎൽ ഇന്ന് 2 മത്സരങ്ങൾ നടക്കും

“Manju”

ശ്രീജ.എസ്

ദുബായ് : ഐപിഎ സീസണിലെ 26,27 മത്സരങ്ങള്‍ ഇന്ന് നടക്കും. സണ്‍ റൈസേഴ്‌സ് ഹൈദരാബാദും-രാജസ്ഥാന്‍ റോയല്‍സ് തമ്മിലാണ് ആദ്യ പോരാട്ടം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 03:30തിന് ഇരുടീമുകളും ഏറ്റുമുട്ടുക.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനും ഇന്ന് ഏഴാം മത്സരമാണ്. കിങ്‌സ് ഇലവനെതിരായ കഴിഞ്ഞ മത്സരത്തില്‍ 69 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഹൈദരാബാദ് നേടിയ 201 റണ്‍സ് മറികടക്കാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. ആറു പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്.

നിലവിലെ ചാമ്പ്യൻ മുംബൈ ഇന്ത്യന്‍സും -ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് രണ്ടാം മത്സരം. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ സമയം രാത്രി 07:30തിനാണ് കരുത്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുക. നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാകും മുംബൈ ഇന്നിറങ്ങുന്നത്, വീണ്ടും തിരിച്ച്‌ പിടിച്ച ഒന്നാം സ്ഥാനം കൈവിടാതിരിക്കുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം.

Related Articles

Back to top button