KeralaKollamLatest

കാർ ഡിവൈഡറിൽ ഇടിച്ചു തലകീഴായി മറിഞ്ഞു; അപകടത്തിൽ കാർ പൂർണമായും തകർന്നു

“Manju”

കൊല്ലം • നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനു മുൻപിലാണ് അപകടം. ചിന്നക്കട ഭാഗത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചശേഷം നടപ്പാതയുടെ കൈവരി തകർത്തു നെഹ്റു പാർക്കിനു സമീപത്തെ നടപ്പാതയിലേക്കു തലകീഴായി മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ആശ്രാമം സ്വദേശികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Related Articles

Back to top button