KeralaLatest

വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നൽകുന്നു; തുറന്നടിച്ച് സിപിഐ

“Manju”

തിരുവനന്തപുരം• ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഏകമതത്തില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യചര്‍ച്ചയിലേക്ക് വലിച്ചിടുകയാണ്. വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസ്സെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞതിനെ വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചിരുന്നു. ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നു ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button