Kerala

കുത്തൊഴുക്കിൽ മരം പിടിച്ച് യുവാക്കളുടെ അഭ്യാസം; വീഡിയോ വൈറലായതോടെ വിമർശനം ശക്തം

“Manju”

മോഹൻലാൽ ചിത്രം നരൻ അത്രപ്പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. കോരിച്ചോരിയുന്ന മഴയിൽ അതിസാഹസികമായി പുഴയിലൂടെ ഒഴുകി വരുന്ന തടി കരയിൽ എത്തിക്കുന്ന സീനുകൾ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. യഥാർത്ഥ ജീവിതത്തിൽ അത് പ്രാവർത്തികം ആകുമോ എന്ന് ചിന്തിച്ചവരും ഉണ്ട്.

അത്തരകാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മൂന്ന് യുവാക്കൾ. സംസ്ഥാനത്ത് അതി ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുഴകളിൽ എല്ലാം തന്നെ വെള്ളം സാധാരണ നിലയിൽ നിന്നും കൂടിയിട്ടും ഉണ്ട്. എന്നാൽ ഇതോന്നും വകവയ്‌ക്കാതെ കുത്തോഴുക്കിൽ ഒഴുകി എത്തുന്ന തടികൾ പിടിച്ച് കരയ്‌ക്ക് എത്തിക്കുകയാണ് ഈ മൂന്നംഗസംഘം. വേരോടെ ഒഴുകി വരുന്ന തടിയുടെ മുകളിൽ കയറി ഇരുന്ന് ഒരു ഭയവും കൂടാതെ പോകുന്ന ഇവരുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തംഗമായിരിക്കുകയാണ്.

നദിയിലൂടെ ഒഴുകി വരുന്ന തടിയുടെ അരികത്തേക്ക് മൂവരും നീന്തി എത്തുന്നു. ഒരോരുത്തരായി ആ തടിയിൽ കയറി സ്ഥാനം ഉറപ്പിക്കുന്നു. എന്നാൽ ചിത്രത്തിലേത് പോലെ തടി കരയ്‌ക്ക് അടിപ്പിക്കാൻ ഇവർക്ക് സാധിക്കുന്നില്ല.

എന്നാൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധി പേരാണ് ഇത് കണ്ടത്. ധാരാളം ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്. നരൻ ചിത്രത്തിലെ തന്നെ ഗാനം ഉൾപ്പെടുത്തിയാണ് സംഘം ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തിൽ യുവാക്കളുടെ ഈ പ്രകടനത്തിന് നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

Related Articles

Back to top button