ArticleThiruvananthapuram

കവിത – ഗ്രാമം

“Manju”

ഗ്രാമ ഭംഗി നുകർന്ന് കടമക്കുടിയിൽ ഒരു പ്രഭാതം •Technology & Travel Blog from  India

കവിത

ഗ്രാമം

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

പശുവിനെ വിറ്റു പട്ടിയെ

വാങ്ങുന്നുഗ്രാമം.

സ്വന്തമുടുപ്പൂരിവിറ്റിട്ടു

പരദേശിശോഭ പുതയ്ക്കുന്നുഗ്രാമം.

അന്യന്റെ ഭാഷകൾ വിക്കുന്ന നാവിനു

തൻഭാഷതൻനറു

നീരുവിലക്കുന്നുഗ്രാമം.

തേഞ്ഞചെരുപ്പല്ല

പൊട്ടുംടയറിന്റെ

അടിമപ്പെണ്ണെന്നുമീ

അക്കരെപ്പച്ചവഴിയിൽ.

താനാരുമായില്ലയെങ്കിലും

താനല്ലാതായെന്നു

കഷ്ടംചിരിയുടെ

തീയൂതിക്കരയുന്നു ഗ്രാമം.

പട്ടണഗാമികൾ പരിഷ്കാരബുദ്ധികൾ

ഊതിയാൽ പൊന്തുന്ന

പൊങ്ങുതടികളോമക്കൾ.!

എങ്ങാണവരെന്നുതേടാതെ

പഴയൊരോണത്തിന്റെ

നിലാവുതേടുന്നു ഹാ! ഗ്രാമം!

Related Articles

Back to top button