LatestThiruvananthapuram

മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി നടി ഗൗരി നന്ദ

“Manju”

തിരുവനന്തപുരം; കേരളക്കരയെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ തുടര്‍ച്ചയായി നടക്കുന്ന സ്ത്രീധന മരണങ്ങളേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടി ഗൗരി നന്ദ രംഗത്ത്. എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ അങ്ങയോട് സംസാരിക്കണമെന്ന് തോന്നിയെന്ന് ​ഗൗരി നന്ദ കത്തില്‍ കുറിക്കുന്നു.

നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരുമെന്നും . സ്ത്രീകളുടെ ജീവിതം നിലനിര്‍ത്താന്‍ നിയമം ഇനിയും ഒരുപാട് ശക്തിപ്പെടുത്തണം. മനുഷ്യരുടെ ജീവന്‍ വലുതാണ് അത് ആണായാലും പെണ്ണായാലും ശരിയെന്നും ​ഗൗരി കത്തില്‍ പ്രതിപാദിക്കുന്നു.

Related Articles

Back to top button