LatestThiruvananthapuram

പ്രകൃതിയെ അടുത്തറിയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശാന്തിഗിരിയില്‍

“Manju”

പോത്തന്‍കോട് : വീട്ടുവളപ്പിലെ ചെടികളെ തൊട്ടറിഞ്ഞും മുതിര്‍ന്നവരില്‍ നിന്ന് അവയുടെ ഗുണമറിഞ്ഞും വളര്‍ന്നൊരു ബാല്യകാലം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി തോന്നയ്ക്കലിലെ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂള്‍. സ്കൂളില്‍ നിന്നും അല്പം അകലെയായി പോത്തന്‍കോടിനടുത്തുളള ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ഹെര്‍ബല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് സ്കൂളിന്റെ പാഠ്യേതരപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് അക്കാഡമിക് ഡയറക്ടറും പ്രിന്‍സിപ്പാളുമായ റിച്ചാര്‍ഡ് ഹില്ലെബ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹരിതപാഠം പകര്‍ന്നത്.

ഇന്ന് (2023 ഡിസംബര്‍ 11 തിങ്കളാഴ്ച) ഹെര്‍ബല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു നവ്യാനുഭവമായിരുന്നു. ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞും മണത്തറിഞ്ഞും പരിസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ബോട്ടണി വിഭാഗം അധ്യാപിക സിന്ധു. ബി.പി ടീച്ചറായി. സംശയങ്ങളുമായി കുട്ടികളും ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി സിന്ധു ടീച്ചറും ഗാര്‍ഡനര്‍ വി ആര്‍ ദീപയും  രണ്ട് മണിക്കൂറോളം ഹെര്‍ബല്‍ ഗാര്‍ഡനില്‍ ചെലവഴിച്ചു. 39 വിദ്യാര്‍ത്ഥികളോടൊപ്പം സ്കൂള്‍ അദ്ധ്യാപകരായ ഗായത്രി ഭദ്രകുമാര്‍, റീന ജോസ്, റോസ് മേരി യേശുദാസ്, അഞ്ജോ പ്രകാശ്, മായ.ജി, അനന്യ.എം.ബി എന്നിവരും അനദ്ധ്യാപകരായ രജിത സുരേഷ്, വിനീത, ജയ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. എല്ലാവര്‍ഷവും പഠനപദ്ധതിയുടെ ഭാഗമായി ഇന്റര്‍നാ‍ഷണല്‍ സ്കൂളിലെ കുട്ടികള്‍ സിദ്ധ‍ കോളേജിലെ ഔഷധസസ്യത്തോട്ടത്തില്‍ എത്താറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം അറിവുകള്‍ പകര്‍ന്നുകൊടുക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ഡി.കെ.സൌന്ദരരാജന്‍ പറഞ്ഞു.

 

Related Articles

Back to top button