InternationalLatest

ബാഗ്ദാദിൽ ചാവേർ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

“Manju”

ബാഗ്ദാദ്: ഇറാനിലെ ബാഗ്ദാദിൽ ഭീകരാക്രമണം. രണ്ടു ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സൂചന. തലസ്ഥാന നഗരത്തിലെ സെൻട്രൽ മാർക്കറ്റിൽ ചാവേർ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു.

നല്ല തിരക്കുണ്ടായിരുന്ന സമയമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ബാഗ്ദാദിലെ തയാറാൻ ചത്വരത്തിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് വർഷം മുൻപ് ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് രണ്ട് ഭീകരന്മാരാണ് പൊട്ടിത്തെറിച്ചത്.

Related Articles

Back to top button