Uncategorized
മകന് നെഞ്ചു വേദന വന്ന് മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു
അത്തോളി: കോഴിക്കോട് അത്തോളിയില്‍ മകന്റെ മരണ വിവരമറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന് ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്.
ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളര്‍ന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കള്‍. ശുഐബ് അവിവാഹിതനാണ്.