InternationalKeralaLatestThiruvananthapuram

അമ്മമാരില്‍ നിന്ന് നവജാതശിശുക്കള്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന് ഗവേഷണ പഠനം

“Manju”

സിന്ധുമോൾ. ആർ

അമ്മമാരില്‍ നിന്ന് നവജാതശിശുക്കള്‍ക്ക് കോവിഡ് പകരാന്‍ സാധ്യത കുറവെന്ന് പഠനം.യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്.കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷിച്ചത്. മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ 24 വരെ നടത്തിയ ഗവേഷണത്തിന്റെ ഫലം ജമാ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

“പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയില്‍ പാര്‍പ്പിച്ചത്. ശുചിത്വം പാലിച്ച്‌ മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും” ലേഖനമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button