KeralaLatestMalappuram

ചാനൽ ഓഫീസിൽ ഗുണ്ടാ ആക്രമണം

“Manju”

മലപ്പുറം: ടി.വി.എൻ. ന്യൂസ് ചാനലിന് നേരെ പത്തോളം പേർ സംഘമായെത്തി ആക്രമണമഴിച്ചു വിട്ടു. വനിതാ ജീവനക്കാരിയെയടക്കം ഭീഷണിയുടെ മുൾമുനയിൽ നിർത്തി കംപ്യൂട്ടർ ഡാറ്റ നശിപ്പിക്കുകയും , ഒരു മാസക്കാലത്തെ അപ് ലോഡഡ് വാർത്തകൾ ഡിലീറ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് സംഘം പിൻ വാങ്ങിയത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ ഒരമ്മയും, കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ പ്രകോപിതമായാണ് സംഘടിത ആക്രമണമെന്നാണ് സൂചന .സംഭവത്തിൽ തിരൂർ പ്രസ് ക്ലബ്ബ് ശക്തമായി പ്രതിഷേധിച്ചു. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Related Articles

Back to top button