KeralaLatest

കണക്കുകളിൽ വരാതെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

“Manju”

തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞ എം.ജി കോളേജ് മുൻജീവനക്കാരന് കോവിഡ്. കൊല്ലം ജില്ലയിൽ പരവൂർ പൂതക്കുളം സ്വദേശിയായ രാധാകൃഷ്ണപിള്ള മാസങ്ങൾക്ക് മുൻപാണ് സേവനത്തിൽ നിന്നും വിരമിച്ചത്. വിരമിച്ച ശേഷം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ പരവൂരിലേക്ക് താമസം മാറുകയായിരുന്നു. ഇയാൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.

ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ പരീക്ഷ സംബന്ധമായി ഈ മാസം രണ്ടു തവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരണവാർത്തയറിഞ്ഞ് ഇന്നലെ നിരവധി പേരാണ് ഇദ്ധേഹത്തിന്രെ വീട്ടിലെത്തിയത്. കോവിഡ് സ്ഥിരീകരിച്ച വാർത്തയറിഞ്ഞ് പരിഭ്രാന്തിയിലാണ് ബന്ധുക്കളും നാട്ടുകാരും. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് സ്രവപരിശോധന ആരംഭിക്കും.

Related Articles

Back to top button