Latest

നൂറാം ടെസ്റ്റ് മത്സരത്തില്‍ മറ്റൊരു റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

“Manju”

മൊഹാലി ; തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനിടെ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി നേടി. ഇന്ത്യക്കായി 8000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ആണ് അദ്ദേഹം നേടിയത്. പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ നാഴികക്കല്ല്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15,921), രാഹുല്‍ ദ്രാവിഡ് (13,288), സുനില്‍ ഗവാസ്‌കര്‍ (10,122), വിവിഎസ് ലക്ഷ്മണ്‍ (8,781), വീരേന്ദര്‍ സെവാഗ് (8,586) തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ 8,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് തികച്ച വിരാട് കോഹ്‌ലി. വിരാട് കോഹ്‌ലി 27 സെഞ്ചുറികളും 28 അര്‍ദ്ധ സെഞ്ചുറികളും തന്റെ 8,000 റണ്‍സ് തികയ്ക്കുന്ന വഴിയില്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button