IndiaLatest

കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും കഴക്കൂട്ടം -മുക്കോല പാതയുടെ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലാണ് വികസനത്തിനൊപ്പം നിന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചത്.

ഏറ്റെടുക്കാന്‍ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ ഏറ്റെടുത്തു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. നിതിന്‍ ഗഡ്കരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തില്‍ ഉണ്ടായിരുന്നതും തടസങ്ങള്‍ പരിഹരിക്കാന്‍ സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button