KeralaLatest

അണക്കെട്ടുകള്‍ ഭീഷണിയില്‍; യു.എന്‍. റിപ്പോര്‍ട്ട്

“Manju”

മുല്ലപ്പെരിയാറുൾപ്പെടെ രാജ്യത്തെ അണക്കെട്ടുകൾ ഭീഷണിയിൽ; യു.എൻ. റിപ്പോർട്ട്

ശ്രീജ.എസ്

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എന്‍. ഈ മുന്നറിയിപ്പു നല്‍കിയത്.

2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷംപേര്‍ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ്. ഘടനാപരമായ പ്രശ്നങ്ങളുണ്ട്. കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കവിഷയമാണിതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button