InternationalLatest

നാ​വി​ക ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണം -കി​രീ​ടാ​വ​കാ​ശി

“Manju”

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയും മേ​ജ​ര്‍ ഷെ​യ്ഖ് ഈ​സ ബി​ന്‍ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ഖ​ലീ​ഫ​യും അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ല്‍ ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു.

ബ​ഹ്‌​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ശ​ക്തി സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ എ​ടു​ത്തു​പ​റ​ഞ്ഞു. സൈ​നി​ക, പ്ര​തി​രോ​ധ ബ​ന്ധ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത ചൂ​ണ്ടി​ക്കാട്ടി. ആ​ഗോ​ള വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഭീ​ഷ​ണി​ക​ളി​ല്‍​നി​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​വി​ക ഗ​താ​ഗ​ത​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ യു.​എ​സി​ന്റെ പ​ങ്കി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ നാ​വി​ഗേ​ഷ​നും സ​മു​ദ്ര വ്യാ​പാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button