Kerala

കോവിഡ് രോ​ഗികള്‍ക്ക് ഓക്സിജനുമായി നടൻ സുരേഷ് ​ഗോപി

“Manju”

ശ്രീജ.എസ്

കോവിഡ് രോ​ഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ നല്‍കുന്ന സംവിധാനമൊരുക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടനും എംപിയുമായ സുരേഷ് ​ഗോപി.

കോവിഡ് ബാധിച്ചവര്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതിയുടെ ഭാ​ഗമായി വാര്‍ഡ് 11 ലേക്ക് എല്ലാ സംവിധാനവും നേരിട്ടു ചെയ്യുന്നത് സുരേഷ് ​ഗോപി എംപിയാണ്. അകാലത്തില്‍ വിട പറഞ്ഞ പൊന്നുമകളായ ലക്ഷ്മിയുടെ ഓര്‍മ്മക്കായാണ് താരം ഇത് ചെയ്യുന്നത്.

ഏകദേശം 64 കിടക്കകളില്‍ ഓക്സിജന്‍ സംവിധാനമെത്തിക്കാന്‍ ചുരുങ്ങിയത് 7.6 ലക്ഷത്തോളമാണ് ചിലവാകുക, എംപി ഫണ്ടില്‍ നിന്ന് ഒരു രൂപപോലും അദ്ദേഹം ഇതിനായി എടുക്കുന്നില്ല, മുഴുവന്‍ ചിലവും നേരിട്ടാണ് വഹിക്കുന്നത്.

ഒരു കോവിഡ് രോ​ഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുതെന്ന ചിന്തയില്‍ നിന്നാണ് ഇതു ചെയ്യുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

Related Articles

Back to top button